തെരഞ്ഞെടുപ്പ് കമ്മീഷന് പ്രവര്‍ത്തിക്കുന്നത് ബിജെപി നേതൃത്വത്തിന് വിധേയമായി: മന്ത്രി ശശീന്ദ്രന്
1583476
Wednesday, August 13, 2025 2:08 AM IST
കാഞ്ഞങ്ങാട്: നിഷ്പക്ഷമാകുന്നതിന് പകരം ബിജെപി നേതൃത്വത്തിന് വിധേയമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി എ.കെ. ശശീന്ദ്രന്. കാഞ്ഞങ്ങാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ ചേര്‍ന്ന എന്‍എസ്പി-എസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയുടെ കുതന്ത്രത്തില്‍ പെട്ടുപോയ അജിത് പവാര്‍ പക്ഷത്തിന് അനുകൂലമായ നിലപാടാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സ്വീകരിച്ചതെന്നും പാര്‍ട്ടിയുടെ ദേശീയ അംഗീകാരം നല്കുന്നതിലു ചഹ്നം അനുവദിക്കുന്ന കാര്യത്തിലും തിരഞ്ഞെടുപ്പ് കമ്മീഷന് തെറ്റായ നിലപാടാണ് കൈക്കൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരീം ചന്തേര അധ്യക്ഷത വഹിച്ചു. സി. ബാലന്, രാജു കൊയ്യോന്‍, ബെന്നി നാഗമറ്റം, ടി. നാരായണന്, ഉദിനൂര്‍ സുകുമാരന്‍, ഒ.കെ. ബാലകൃഷ്ണന്, സുബൈര്‍ പടുപ്പ്, എ.ടി. വിജയന്, സിദ്ദിഖ് കൈക്കമ്പ, ദാമോദരന്‍ ബെള്ളിഗെ, സീനത്ത് സതീശന്, രാഹുല്‍ നിലാങ്കര, നാസര്‍ പള്ളം, ഹമീദ് ചേരങ്കൈ, ലിജോ സെബാസ്റ്റ്യന്‍, ജോസഫ് വടകര, ടി.വി. കൃഷ്ണന്, ഹമീദ് ബദിയടുക്ക, മോഹനന് ചുണ്ണംകുളം, രമ്യ രാജേഷ്, എന്‍. ഷമീമ എന്നിവര്‍ പ്രസംഗിച്ചു.