മേല്‍പറമ്പ് പോലീസ് സ്റ്റേഷന് ഉദ്ഘാടനം ചെയ്തു
1583472
Wednesday, August 13, 2025 2:08 AM IST
ചട്ടഞ്ചാല്‍: മേല്‍പറമ്പ് പോലീസ് സ്റ്റേഷനും ബേക്കല്‍ സബ്ഡിവിഷന് പോലീസ് ഓഫീസും മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. മന്ത്രി എ.കെ. ശശീന്ദ്രന് അധ്യക്ഷത വഹിച്ചു. സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് എന്നിവര്‍ വിശിഷ്ടാതിഥികളായി.
ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ. സൈമ, അംഗം ഖദീജത്ത് ഷമീമ, ചെമ്മനാട്, ഉദുമ പഞ്ചായത്തുകളുടെ പ്രസിഡന്റുമാരായ സുഫൈജ അബൂബക്കര്‍, എം. ലക്ഷ്മി, വാര്‍ഡ് മെംബര്‍ മറിയ മാഹിന്‍, ബേക്കല്‍ ഡിവൈഎസ്പി വി.വി. മനോജ്, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് പി. അജിത്കുമാര്‍, കേരള പോലീസ് അസോസിയേഷന് സെക്രട്ടറി പി.വി. സുധീഷ്, എസ്എച്ച്ഒ എ. സന്തോഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.