അധ്യാപകര്‍ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണം: ബാലാവകാശ കമ്മീഷന്
1583478
Wednesday, August 13, 2025 2:08 AM IST
കാഞ്ഞങ്ങാട്: സ്നേഹത്തോടെയുള്ള പെരുമാറ്റം കുട്ടികളില്‍ വലിയ മാറ്റം വരുത്തുമെന്നും പുതുതലമുറയിലെ മാറ്റങ്ങള്‍ ഉള്‍കൊണ്ട് പ്രവര്‍ത്തിക്കണമെന്നും ബാലാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ കെ.വി. മനോജ്കുമാര്‍. ജില്ലയിലെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപകര്‍ക്കുള്ള ഏകദിന പരിശീലന പരിപാടി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സൈബര്‍ സെല്‍ എസ്ഐ പി. രവീന്ദ്രനും കുട്ടികളുടെ മാനസിക ആരോഗ്യ വിഷയത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. ആല്ബിന് എല്‍ദോസും ബാലാവകാശങ്ങളെപ്പറ്റി കമ്മീഷന് അംഗം എഫ്. വില്‍സണും ക്ലാസെടുത്തു.
തെരഞ്ഞെടുക്കപ്പെട്ട 133 അധ്യാപകര്‍ പങ്കെടുത്തു. പരിശീലനം ലഭിച്ച അധ്യാപകര്‍ മറ്റ് അധ്യാപകരിലേക്കും ഹൈസ്കൂള്‍ കുട്ടികളിലേക്കും ബോധവത്കരണം എത്തിക്കുകയാണ് കമ്മീഷന്റെ ഉദ്ദേശം. ഡയറക്ടര്‍ ടി.വി. മധുസൂദനന് അധ്യക്ഷത വഹിച്ചു. ബാലാവകാശ കമ്മിഷനംഗം മോഹന്‍കുമാര്‍ സ്വാഗതവും ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ശോഭ നന്ദിയും പറഞ്ഞു.