അമ്മയും കുഞ്ഞും ആശുപത്രിയില്‍ കിടത്തിചികിത്സ പുനരാരംഭിക്കണം
1583479
Wednesday, August 13, 2025 2:08 AM IST
കാഞ്ഞങ്ങാട്: അമ്മയും കുഞ്ഞും ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചു കിടത്തിചികിത്സ പുനരാരംഭിക്കണമെന്ന് കേരള ഗവ. നഴ്സസ് അസോസിയേഷന് (കെജി എൻഎ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ, ജനറല്‍ ആശുപത്രികളില്‍ പുതുതായി തുടങ്ങിയ എല്ലാ ഡിപ്പാര്‍ട്മെന്റിലും നഴ്സുമാരുടെ തസ്തിക സൃഷ്ടിച്ചു നിയമനം നടത്തുക, കാസര്‍ഗോഡ് മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ ആരംഭിക്കുക എന്നീ കാര്യങ്ങളും സമ്മേളനം ആവശ്യപ്പെട്ടു.
ഹൊസ്ദുര്‍ഗ് ബാങ്ക് ഹാളില്‍ നടന്ന സമ്മേളനം നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. പി.വി. അനീഷ് അധ്യക്ഷത വഹിച്ചു. കെ. ഭാനുപ്രകാശ്, പി.വി. ശരത്, പി. ആദര്‍ശ്, എ. പ്രസീന എന്നിവര്‍ പ്രസംഗിച്ചു. യാത്രയയപ്പ് സമ്മേളനം മുന്‍ നഗരസഭ ചെയര്മാന് വി.വി. രമേശനും പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.എസ്. ഹമീദും ഉദ്ഘാടനം ചെയ്തു. എം.എ. നവീന്‍, കെ.പി. ദിവ്യ, കെ. ജോന, ടി. കമറുസമാന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: പി.വി. അനീഷ്-പ്രസിഡന്റ്, സി.പി. രശ്മി, കെ. ജലജ-വൈസ്പ്രസിഡന്റുമാര്‍), പി.പി. അമ്പിളി-സെക്രട്ടറി, കെ.വി. നിമേഷ് ബാബു, എം.എ. നവീന്‍-ജോയിന്റ് സെക്രട്ടറിമാര്‍, എ. പ്രസീന-ട്രഷറര്‍.