ജില്ലാതല ഓണം ഖാദി മേള കാഞ്ഞങ്ങാട്ട് ആരംഭിച്ചു
1583182
Tuesday, August 12, 2025 12:42 AM IST
കാഞ്ഞങ്ങാട്: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും പയ്യന്നൂര്‍ ഖാദി കേന്ദ്രവും ചേര്‍ന്നൊരുക്കുന്ന ഓണം ഖാദി മേള 02ന്റ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്‍ഡ് സൗഭാഗ്യ കേന്ദ്രത്തില്‍ മന്ത്രി വി.എന്‍.വാസവന് നിര്‍വഹിച്ചു. എം.രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ മുഖ്യാതിഥിയായി. നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത, വൈസ് ചെയര്മാന് ബില്‍ടെക് അബ്ദുള്ള, പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയറക്ടര്‍ വി. ഷിബു, മുന്‍ നഗരസഭ ചെയര്മാന് വി.വി.രമേശന്, സിനിമ നടന് സന്തോഷ് കീഴാറ്റൂര്‍, പ്രോജക്ട് ഓഫീസര്‍ പി.സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു.