ബൈക്ക് ഡിവൈഡറിലിടിച്ച് പതിനെട്ടുകാരൻ മരിച്ചു
1582571
Saturday, August 9, 2025 10:15 PM IST
നീലേശ്വരം: ദേശീയപാതയിലെ പള്ളിക്കര മേൽപ്പാലത്തിൽ നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് പതിനെട്ടുകാരൻ മരിച്ചു. ചെറുവത്തൂർ ഐസ് പ്ലാന്റിന് സമീപത്തെ ബി. ബാബുവിന്റെ മകൻ ശിവകുമാർ ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. മേൽപ്പാലത്തിന് മുകളിൽ തെറിച്ചുവീണ ശിവകുമാറിനെ പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരങ്ങൾ: അച്യുതൻ, ഹരിപ്രസാദ്.