ശമ്പളപരിഷ്കരണത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം: കെഎഎച്ച്ഡിഎസ്എ
1583480
Wednesday, August 13, 2025 2:08 AM IST
കാഞ്ഞങ്ങാട്: 2024 ജൂലൈ ഒന്നു മുതല്‍ ജീവനക്കാര്‍ക്ക് ലഭിക്കേണ്ടതായ പന്ത്രണ്ടാം ശമ്പളപരിഷ്കരണവും കുടിശികയായ ക്ഷാമബത്തയും ലീവ് സറണ്ടര്‍ ഉള്‍പ്പെടെയുള്ളവ അടിയന്തരമായി വിതരണം ചെയ്യണമെന്നും ഇല്ലെങ്കില്‍ ഈ വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും കേരള ആനിമല്‍ ഹസ്ബന്‍ഡറി ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന് ജില്ലാ കണ്വന്ഷന് ആവശ്യപ്പെട്ടു.
ഫോര്‍ട്ട് വിഹാര്‍ ഹാളില്‍ നടന്ന പരിപാടി ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി എ. ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി. വി. സന്തോഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. വേണുഗോപാലന്‍, യമുന രാഘവന്, പ്രദീപ് കുമാര്‍, വിന്‍സെന്റ്, പി.സി .പ്രസാദ്, കെ.ആര്. റെജി, ഉബൈദുള്‍ റഹ്മാന് എന്നിവര്‍ പ്രസംഗിച്ചു.