ചികിത്സാസഹായമെത്തിച്ച് പൂർവവിദ്യാർഥി കൂട്ടായ്മ
1583180
Tuesday, August 12, 2025 12:42 AM IST
മാലോം: മാനവികതയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചുകൊണ്ട് സാമൂഹ്യസേവന പ്രവർത്തനങ്ങൾ നടത്തുന്ന കെഎസ്യു മാലോത്ത് കസബ പൂർവവിദ്യാർഥി കൂട്ടായ്മയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് രണ്ടുപേർക്ക് ചികിത്സാ സഹായമെത്തിച്ചു. മാലോത്തെ ബിന്ദുവിന്റെയും കൊന്നക്കാട്ടെ അനീഷിന്റെയും ചികിത്സാ സഹായത്തിനായാണ് തുക കൈമാറിയത്.
കൂട്ടായ്മ അംഗങ്ങളായ പഞ്ചായത്ത് അംഗം പി.സി. രഘുനാഥൻ, വിൻസെന്റ് കുന്നോല, പ്രിൻസ് കാഞ്ഞമല, സുബിത് ചെമ്പകശേരി, അമൽ അഗസ്റ്റിൻ, സ്കറിയ കാഞ്ഞമല, പി.വി. ജോമോൻ എന്നിവർ ചേർന്ന് അനീഷ് ചികിത്സാസഹായ കമ്മിറ്റിക്കും ബിജു ചുണ്ടക്കാട്ട്, ബിനീഷ് പണിക്കർ, അനീഷ്, ജോസഫ് പന്തലാടി, അനൂപ് എന്നിവർ ചേർന്ന് ബിന്ദു ചികിത്സാസഹായ കമ്മിറ്റിക്കും തുക കൈമാറി.
ചികിത്സാസഹായ കമ്മിറ്റി രക്ഷാധികാരി പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം തുക ഏറ്റുവാങ്ങി. ഗിരീഷ് വട്ടക്കാട്ട്, ഡാർലിൻ ജോർജ് കടവൻ, മിഥുൻ കച്ചിറമറ്റം എന്നിവർ നേതൃത്വം നൽകി.