തൊഴില്‍സാധ്യതകളുമായി ബന്ധപ്പെട്ട നൈപുണ്യ പരിശീലനം ഉറപ്പാക്കും: തോമസ് ഐസക്
1583987
Friday, August 15, 2025 2:02 AM IST
കാഞ്ഞങ്ങാട്: വിജ്ഞാനകേരളം പദ്ധതിയിലൂടെ വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ സാധ്യതകളുമായി നേരിട്ട് ബന്ധമുള്ള നൈപുണ്യ പരിശീലനം ഉറപ്പാക്കുമെന്ന് മുന്‍ മന്ത്രിയും വിജ്ഞാന കേരളം ഉപദേഷ്ടാവുമായ ടി.എം. തോമസ് ഐസക്ക്.
വിജ്ഞാനകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി നെഹ്റു കോളജില്‍ സംഘടിപ്പിച്ച നൈപുണ്യ വികസനപരിശീലന പരിപാടി ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷതവഹിച്ചു. കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ.എ. അശോകന്, പി. സജിത് കുമാര്‍, കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ കെ. രതീഷ് കുമാര്‍, കില ഫെസിലിറ്റേറ്റര്‍ കെ. അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ.പി.വി. റീജ സ്വാഗതവും വിജ്ഞാനകേരളം ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ കെ.പി. രഞ്ജിത് നന്ദിയും പറഞ്ഞു.