റേഡിയോ പ്രഭാഷണം: വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു
1583990
Friday, August 15, 2025 2:02 AM IST
പടന്നക്കാട്: തലശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ കമ്യൂണിറ്റി റേഡിയോ ആയ റേഡിയോ ഫോര്‍ യു 89.6 എഫ്എം പടന്നക്കാട് കാര്‍ഷിക കോളജുമായി ചേര്‍ന്നു നടത്തിയ വിദ്യാര്‍ഥികളുടെ റേഡിയോ പ്രഭാഷണത്തിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം കോളജ് ഡീന്‍ ഡോ.ടി. സജിതാറാണി നിര്‍വഹിച്ചു.
റേഡിയോ ഫോര്‍ യു 89.6 എഫ്എം ഡയറക്ടര്‍ ഫാ. ജിതിന് തളത്തില്‍, ഫാ. അമല്‍, ആര്‍ജെ ആഷ്ലി മാത്യു, കാര്‍ഷിക വിജ്ഞാന വ്യാപനവിഭാഗം മേധാവി ഡോ.എന്‍. ഷംന, അസി. പ്രഫസര്‍മാരായ ആര്.എല്‍. അനൂപ്, ഡോ.പി.കെ. സജീഷ്, വിദ്യാര്‍ഥി പ്രതിനിധി ഏയ്ഞ്ചല്‍ റെജി എന്നിവര്‍ സംസാരിച്ചു.
കാര്‍ഷികമേഖലയിലെ വിജ്ഞാന വ്യാപനത്തിനുവേണ്ടി അവതരിപ്പിക്കുന്ന ഞാറ്റുവട്ടം എന്ന പരിപാടിയില്‍ കര്‍ഷകര്‍, കാര്‍ഷിക വിദ്യാര്‍ഥികള്‍, കൃഷിശാസ്ത്രജ്ഞര്‍ എന്നിവരുടെ അഭിമുഖവും ചര്‍ച്ചകളുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.