ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി
1583732
Thursday, August 14, 2025 12:59 AM IST
വെള്ളരിക്കുണ്ട്: ഗാന്ധിഭവൻ ലഹരിചികിത്സാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മങ്കയം ഗാന്ധിഭവൻ ലവ് ആൻഡ് കെയറിൽ നടത്തിയ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ കെ.പി. സതീഷ് ഉദ്ഘാടനം ചെയ്തു. വിമുക്തി സിവിൽ എക്സൈസ് ഓഫീസർ ചാൾസ് ജോസ് ലഹരിവിരുദ്ധസന്ദേശം നൽകി.
ഗാന്ധിഭവൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മോഹനൻ അധ്യക്ഷത വഹിച്ചു. അബ്ദുൾ ഖാദർ, സന്ധ്യ ശിവൻ, എസ്. ശ്രീലക്ഷ്മി, എസ്. രേഷ്മ, ജയരാമൻ, റൂബി, പുഴക്കര കുഞ്ഞിക്കണ്ണൻ നായർ, സാജൻ പൈങ്ങോത്ത്, പ്രിൻസ് ജോസഫ്, അഗസ്റ്റിൻ, കെ. സുപ്രഭ, സൂര്യനാരായണഭട്ട്, ഹരീഷ് പി. നായർ എന്നിവർ പ്രസംഗിച്ചു.