ഇടയിലെക്കാട് ബഡ്സ് സ്കൂൾ ആയയുടെ നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തു
1583730
Thursday, August 14, 2025 12:59 AM IST
തൃക്കരിപ്പൂർ: വലിയപറമ്പ് പഞ്ചായത്തിലെ ഇടയിലെക്കാട് ബഡ്സ് സ്കൂളിലേക്കുള്ള ആയയുടെ നിയമന നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ആയയുടെ മുൻഗണനാ ലിസ്റ്റിലുള്ള ഭിന്നശേഷിക്കാരിയായ ഉദ്യോഗാർഥി നൽകിയ പരാതി സ്വീകരിച്ച് വിചാരണക്ക് വയ്ക്കുകയും ചെയ്തു. വിചാരണക്ക് മുന്നോടിയായി സംസ്ഥാന ചീഫ് സെക്രട്ടറിയും എൽഎസ്ജിഡി സെക്രട്ടറിയും തുടങ്ങി വലിയപറമ്പ് പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെ ഏഴു പേരോട് സത്യവാങ്മൂലം നൽകാനും നിർദേശിച്ചിട്ടുണ്ട്.
മുൻഗണനാ ലിസ്റ്റിലുള്ള വലിയപറമ്പ് പഞ്ചായത്തിലെ തൃക്കരിപ്പൂർ കടപ്പുറം തൊണ്ടച്ചൻ ദേവസ്ഥാനത്തിന് സമീപത്തെ കെ.പി. റൈഹാനത്ത് ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹർജി പരിഗണിച്ചാണ് നിയമന നടപടികൾ സ്റ്റേ ചെയ്തത്.