സ്വാതന്ത്ര്യസമരത്തെ ഒറ്റികൊടുത്തവര്‍ക്ക് ജനാധിപത്യത്തിന്റെ വിലയറിയില്ല: ടി.എന്‍. പ്രതാപന്
1583985
Friday, August 15, 2025 2:02 AM IST
കാഞ്ഞങ്ങാട്: സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്തവര്‍ക്ക് ജനാധിപത്യത്തിന്റെ വിലയറിയില്ലെന്നും ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതിക്കൊടുത്തു ജയിലില്‍ മോചിതരായവര്‍ ഇപ്പോള്‍ ഭരണഘടനയെ അട്ടിമറിക്കുവാന്‍ ശ്രമിക്കുകയാണെന്നും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ടി.എന്‍. പ്രതാപന്.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നടന്ന ഫ്രീഡം ലൈറ്റ് നൈറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദിയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളും ചേര്‍ന്നു വോട്ട് മോഷണം നടത്തിയിരിക്കുന്നു. വോട്ടുകള്ളന്മാരെ ഭരണത്തില്‍ നിന്നു താഴെ ഇറക്കുന്നത് വരെ കോണ്‍ഗ്രസ് പോരാട്ടം തുടരും.
തെരഞ്ഞെടുപ്പ് കമ്മീഷനുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ബിജെപിയുടെ പോഷകസംഘടനയെ തെരഞ്ഞെടുപ്പ് കമ്മീഷന് മാറിക്കഴിഞ്ഞു. ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ അഭിമാനം തകര്‍ത്തവരുടെ അടിത്തറ തകര്‍ക്കുന്നത് വരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജവ്യാപകമായി സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ അധ്യക്ഷതവഹിച്ചു. ഹക്കീം കുന്നില്‍, എ. ഗോവിന്ദന് നായര്‍, കെ. നീലകണ്ഠന്, എം. അസിനാര്‍, സാജിദ് മൗവ്വല്‍, എം.സി. പ്രഭാകരന്, കരിമ്പില്‍ കൃഷ്ണന്, ശാന്തമ്മ ഫിലിപ്പ്, ജയിംസ് പന്തമാക്കല്‍, ബി.പി. പ്രദീപ്കുമാര്‍, മാമുനി വിജയന്, ടോമി പ്ലാച്ചേരി, ഹരീഷ് പി. നായര്‍, സോമശേഖര ഷേണി, ഉമേശന് വേളൂര്‍, മധുസൂദനന് ബാലൂര്‍, കാര്ത്തികേയന് പെരിയ, മിനി ചന്ദ്രന്, ജവാദ് പുത്തൂര്‍ എന്നിവര്‍ സംസാരിച്ചു