പാറക്കടവിൽ കാട്ടാന കൃഷി നശിപ്പിച്ചു
1583728
Thursday, August 14, 2025 12:59 AM IST
പനത്തടി: പനത്തടി പഞ്ചായത്തിൽ ജനവാസമേഖലയിൽ കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം. പാറക്കടവിലെ ശ്യാമള രവിയുടെ പറമ്പിലെ വാഴകളും തെങ്ങുകളും കാട്ടാന നശിപ്പിച്ചു.
പാറക്കടവ് ഭാഗത്ത് സോളാർ വേലിയുണ്ട്. എന്നിട്ടും ആനശല്യം കുറയുന്നില്ല. കർണാടക വനത്തിൽ നിന്നാണ് ആനകൾ ഈ പ്രദേശങ്ങളിൽ എത്തുന്നത്.
നിരന്തരമുള്ള കാട്ടാന ശല്യം പ്രദേശവാസികളുടെ ജീവിതം തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സംഭവസ്ഥലം വനംവകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു.