ഹോട്ടലുടമകള്‍ മാര്‍ച്ചും ധര്‍ണയും നടത്തി
1583988
Friday, August 15, 2025 2:02 AM IST
കാസര്‍ഗോഡ്: നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നത് ഭക്ഷ്യമേഖലയെ ഒന്നാകെ പ്രതിസന്ധിയിലാക്കിയെന്നും വിപണിയില്‍ സര്‍ക്കാര്‍ ഇടപെടണമെന്നുമാവശ്യപ്പെട്ട് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് ജില്ലാകമ്മിറ്റി കളക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നാരായണ പൂജാരി അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. സുഗുണന് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന സെക്രട്ടറിമാരായ ഷിനോജ് റഹ്മാന്, സജീര്‍ മലപ്പുറം, വ്യാപാരി വ്യവസായ സമിതി ജില്ലാ സെക്രട്ടറി ബാലന് മണിയാട്ട്, സമദ് മലപ്പുറം, രഘു മലപ്പുറം, അമീര്‍ മലപ്പുറം, കണ്ണൂര്‍ സെക്രട്ടറി ഭൂപേഷ്, സംസ്ഥാന കമ്മിറ്റി അംഗം സുമേഷ് എന്നിവര്‍ സംസാരിച്ചു.
ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര സ്വാഗതവും സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഗസാലി നന്ദിയും പറഞ്ഞു.