റാണിപുരത്തെ ട്രക്കിംഗ് പാതയിൽ കാട്ടാനയിറങ്ങി
1583992
Friday, August 15, 2025 2:02 AM IST
റാണിപുരം: റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ ട്രക്കിംഗ് പാതയിൽ കാട്ടാനയിറങ്ങി. ഇന്നലെ രാവിലെ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിനു മുന്നോടിയായി വനംവകുപ്പ് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ഒറ്റയാനെ കണ്ടത്. ഇതോടെ വനത്തിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിർത്തിവച്ചു.
ഇന്ന് രാവിലെ വീണ്ടും പരിശോധന നടത്തി ആന സ്ഥലത്തുനിന്നും മാറിയെന്ന് ഉറപ്പുവരുത്തിയതിനു ശേഷമായിരിക്കും വനത്തിലേക്കുള്ള ട്രക്കിംഗ് അനുവദിക്കുക.