തിരംഗറാലി സംഘടിപ്പിച്ചു
1583731
Thursday, August 14, 2025 12:59 AM IST
പെരിയ: ഹര് ഘര്‍ തിരംഗ പ്രചാരണത്തിന്റെ ഭാഗമായി കേരള കേന്ദ്ര സര്‍വകലാശാലയില്‍ ആവേശമുയര്‍ത്തി തിരംഗ റാലി സംഘടിപ്പിച്ചു. ഡോ. ബി.ആര്. അംബേദ്കര്‍ ഭവന് മുന്നില്‍ നടന്ന പരിപാടിയില്‍ ദേശീയ പതാകയേന്തി നൂറുകണക്കിന് വിദ്യാര്‍ഥികളും അധ്യാപകരും അണിനിരന്നു.
വൈസ് ചാന്‍സലര്‍ പ്രഫ. സിദ്ദു പി. അല്‍ഗുര്‍, ഡീന്‍ സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ പ്രഫ. രാജേന്ദ്ര പിലാങ്കട്ട എന്നിവര്‍ സംബന്ധിച്ചു. എന്‍എസ്എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. എസ്. അന്‍ബഴഗി, ഡോ. ജില്ലി ജോണ്‍. ഡോ. പി. ശ്രീകുമാര്‍, ഡോ. ഗുജ്ജേട്ടി തിരുപ്പതി, ഡോ. എ. സദാനന്ദം എന്നിവര്‍ നേതൃത്വം നല്കി.