യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച് നടത്തി
1584403
Sunday, August 17, 2025 7:36 AM IST
നീലേശ്വരം: വോട്ട് കൊള്ളയ്ക്കെതിരെ പോരാടുന്ന രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി. മാർക്കറ്റ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് കോൺവെന്റ് ജംഗ്ഷനിൽ പൊതുയോഗത്തോടെ സമാപിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തെ കുതന്ത്രത്തിലൂടെ തകർത്ത് അധികാരത്തിലെത്തിയ നരേന്ദ്ര മോദിക്ക് അധികാരത്തിൽ തുടരാൻ ധാർമിക അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.ആർ. കാർത്തികേയൻ അധ്യക്ഷനായി.
ഡിസിസി വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ് കുമാർ, പി. രാമചന്ദ്രൻ, മടിയൻ ഉണ്ണികൃഷ്ണൻ, എറുവാട്ട് മോഹനൻ, ഇ. ഷജീർ, ഷോണി കെ. തോമസ്, രാജേഷ് തമ്പാൻ, ശിവപ്രസാദ് അറുവാത്ത്, വിനോദ് കള്ളാർ, രതീഷ് കാട്ടുമാടം, രേഖ രതീഷ്, സി.കെ. രോഹിത്, പ്രവാസ് ഉണ്ണിയാടൻ, അനൂപ് കല്യോട്ട്, ഗിരികൃഷ്ണൻ കൂടാല, മാർട്ടിൻ എബ്രഹാം, അനൂപ് ഓർച്ച, ജോബിൻ ബാബു, ഷിബിൻ ഉപ്പിലിക്കൈ, വസന്തൻ പടുപ്പ്, വിഷ്ണു കാട്ടുമാടം എന്നിവർ നേതൃത്വം നൽകി.