സോളാർ കമ്പിവേലി മുറിച്ച് പന്നിക്ക് കെണി
1585061
Wednesday, August 20, 2025 1:52 AM IST
പാലാവയൽ: 25 ലക്ഷം രൂപ ചെലവിൽ നിർമിച്ച സോളാർ വൈദ്യുതിവേലിയുടെ കമ്പികൾ സാമൂഹ്യവിരുദ്ധർ മുറിച്ചുമാറ്റിയ നിലയിൽ. വനംവകുപ്പിന്റെ സഹകരണത്തോടെ ഈസ്റ്റ് എളേരി പഞ്ചായത്തിലെ കർണാടക വനാതിർത്തിയിൽ സ്ഥാപിച്ച സോളാർ വേലിയുടെ തയ്യേനി വായ്ക്കാനം ഭാഗത്തെ ഒന്പതു കമ്പികൾ ആണ് രാത്രിയുടെ മറവിൽ മുറിച്ചു മാറ്റിയത്.
ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഇന്നലെ സ്ഥലം സന്ദർശിച്ചപ്പോൾ ആണ് കമ്പികൾ മുറിച്ചു മാറ്റിയതായി കണ്ടത്. മുറിച്ചുമാറ്റിയ കമ്പികൾ കൊണ്ട് കിട്ടുപന്നിക്ക് കുരുക്കു തീർക്കുകയായിരുന്നു.
ഈ പ്രദേശത്തെ ജനങ്ങളുടെ ദീർഘനാളത്തെ മുറവിളിക്ക് ശേഷം ആണ് സോളാർ ഫെൻസിംഗ് വേലി സ്ഥാപിക്കാൻ സർക്കാർ ഫണ്ട് ലഭ്യമായത്. കഴിഞ്ഞ മാസമാണ് വേലി ഉദ്ഘാടനം ചെയ്തത്.