സ്വകാര്യ കോളജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ
1585452
Thursday, August 21, 2025 7:25 AM IST
പെരിയ: കുണിയയിലെ സ്വകാര്യ കോളജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. കുണിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഹോസ്റ്റലിലെ ഒൻപത് വിദ്യാർഥികളെയാണ് ഛർദിയും വയറിളക്കവും മൂലം ചെർക്കളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരുടെയും നില ഗുരുതരമല്ല. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികളിൽ പലർക്കും രണ്ടു ദിവസമായി അസ്വസ്ഥതകൾ ഉണ്ടായിരുന്നതായി പറയുന്നു. ഭക്ഷ്യവിഷബാധയ്ക്കുള്ള കാരണം വ്യക്തമായിട്ടില്ല.