കള്ളിമുള്‍ച്ചെടികളുടെ മരുപ്പച്ചയൊരുക്കി കേന്ദ്രസര്‍വകലാശാല
1585064
Wednesday, August 20, 2025 1:52 AM IST
പെരിയ: വിവിധയിനം കള്ളിമുള്‍ച്ചെടികളുടെ മരുപ്പച്ചയൊരുക്കി കേന്ദ്രസര്‍വകലാശാല. സര്‍വകലാശാലയിലെ കാസര്‍ഗോഡ് ബൊട്ടാണിക്കല്‍ ഗാര്ഡന് ആന്‍ഡ് റിസര്‍ച്ച് സെന്ററാണ് മുപ്പതിലേറെ ഇനങ്ങളിലുള്ള കള്ളിമുള്പ്പെടികള് ഒരുക്കിയത്.
ഇന്ത്യ, മെക്സിക്കോ, സൗദി അറേബ്യ, മധ്യ ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ കണ്ടുവരുന്ന പ്രധാന ഇനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിന് പുറമെ തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നും ഇവ വരുത്തിച്ചു.
വിവിധ രൂപത്തിലുള്ളതും പുഷ്പിക്കുന്നതുമായ കള്ളിമുള്‍ച്ചെടികള്‍ ഇതിലുണ്ട്. മഴവെള്ളം വീഴാതെ അത്തരത്തിലുള്ള ചുറ്റുപാടുകള്‍ സൃഷ്ടിച്ചാണ് ഇവ സംരക്ഷിക്കുന്നത്. ബയോളജിക്കല്‍ സയന്‍സില്‍ താല്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി പ്രയോജനപ്പെടുത്താന്‍ സാധിക്കും.
വൈസ് ചാന്‍സലര്‍ പ്രഫ. സിദ്ദു പി. അല്‍ഗുര്‍ ഉദ്ഘാടനം ചെയ്തു.
രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ.ആര്. ജയപ്രകാശ്, പ്ലാന്റ് സയന്‍സ് വകുപ്പ് അധ്യക്ഷന്‍ പ്രഫ.കെ. അരുണ്‍ കുമാര്‍, കെബിജിആര്സി ജോയിന്റ് ഡയറക്ടര്‍ ഡോ. ജാസ്മിന് എം. ഷാ, ഡോ. പ്രമോദ് കെ. കണ്ടോത്ത്, ഡോ. ജിന്നി ആന്റണി, ഡോ. അജയ് കുമാര്‍, ഡോ. ചിത്ര മനിശേരി എന്നിവര്‍ സംബന്ധിച്ചു.