ചങ്ങാതിക്കൊരു തൈ പദ്ധതിക്ക് തുടക്കം
1585457
Thursday, August 21, 2025 7:25 AM IST
വെള്ളരിക്കുണ്ട്: നിർമലഗിരി എൽപി സ്കൂളിൽ ഇക്കോ ക്ലബുകളുടെ നേതൃത്വത്തിൽ ഹരിതകേരള മിഷൻ നടപ്പാക്കുന്ന ചങ്ങാതിക്കൊരു തൈ പദ്ധതിക്ക് തുടക്കമായി.
ബളാലിലെ ജൈവകർഷകൻ സി. ശശി സ്കൂൾ ലീഡർ മാസ്റ്റർ ഡിയോൺ തോമസിന് വൃക്ഷത്തൈ നൽകി ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്കൂൾ പരിസരത്ത് തൈകൾ നട്ടു. തൈകൾ ശേഖരിക്കൽ, കൈമാറൽ, പരിപാലനം, തുടർസംരക്ഷണം എന്നിവ ഉൾപ്പെടുത്തുന്നതാണ് ഈ പദ്ധതി. മുഖ്യാധ്യാപിക ഷാന്റി സിറിയക് നേതൃത്വം നൽകി.