ചുള്ളി ഇടവക സുവർണജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
1584499
Monday, August 18, 2025 12:22 AM IST
ചുള്ളി: സെന്റ് മേരീസ് ഇടവകയുടെ സുവർണ ജൂബിലി വർഷ ഉദ്ഘാടനം എമരിറ്റസ് ബിഷപ് ജോർജ് ഞരളക്കാട്ട് നിർവഹിച്ചു. പരസ്പരം വിട്ടുവീഴ്ചയുടെയും സഹകകരണത്തിന്റെയും സഹവർത്തിത്വന്റെയും സ്നേഹത്തിന്റെയും, അനുരഞ്ജനത്തിന്റെയും ഒരുമയുടെയും വർഷമാകണം അൻപതാം വർഷമെന്ന് ബൈബിളിനെ ഉദ്ധരിച്ച് അദ്ദേഹം ഓർമിപ്പിച്ചു.
ഈ നാടിന്റെ വളർച്ചയ്ക്കു വേണ്ടി അധ്വാനിച്ച പൂർവികരോടും പ്രായമായ മാതാപിതാക്കളോടും സേവനം ചെയ്ത് കടന്നുപോയ വൈദീകരോടും നന്ദിയുള്ളവായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇടവകാ വികാരി ഫാ. ജോബിൻ കാഞ്ഞിരത്തിങ്കൽ ദിവ്യബലിയിലും ചടങ്ങുകളിലും സഹകാർമികത്വം വഹിച്ചു.
1976 ഓഗസ്റ്റ് 15നാണ് ചുള്ളി സ്വതന്ത്ര ഇടവകയായി പ്രഖ്യാപിക്കപ്പെട്ടത്. സുവർണ ജൂബിലി വർഷത്തോടനുബന്ധിച്ച് ഒരു വർഷം നീളുന്ന കർമ്മപരിപാടികൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.