സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി. ശേഷപ്പക്ക് യാത്രയയപ്പ് നൽകി
1585454
Thursday, August 21, 2025 7:25 AM IST
റാണിപുരം: വനംവകുപ്പ് പനത്തടി സെക്ഷനിൽ നാലുവർഷത്തെ സേവനത്തിനുശേഷം സ്ഥലംമാറിപ്പോകുന്ന സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി. ശേഷപ്പക്ക് സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരുടെയും റാണിപുരം വനസംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുൽ ഉദ്ഘാടനം ചെയ്തു. വനസംരക്ഷണ സമിതി പ്രസിഡന്റ് എസ്. മധുസൂദനൻ അധ്യക്ഷത വഹിച്ചു.
ഓട്ടമല വനസംരക്ഷണസമിതി പ്രസിഡന്റ് ബാലകൃഷ്ണൻ, വിഷ്ണു കൃഷ്ണൻ, എം.കെ. സുരേഷ്, പി. നിർമല, പി. കൃഷ്ണകുമാർ, എം. ബാലു, എൻ. മോഹനൻ, ടിറ്റോ വരകുകാലായിൽ, അരുൺ ജാണു, ഡി. വിമൽരാജ്, ഷിബി ജോയ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ. ബാബു, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എ.കെ. ഷിഹാബുദ്ദീൻ, സർപ്പ വോളണ്ടിയർ സുനിൽകുമാർ കോട്ടപ്പാറ എന്നിവർ പ്രസംഗിച്ചു.