കത്തോലിക്ക സഭയ്ക്കെതിരെ നടക്കുന്ന പ്രവർത്തനങ്ങൾ അപലപനീയം
1584773
Tuesday, August 19, 2025 2:00 AM IST
ചായ്യോത്ത്: കത്തോലിക്ക സഭയ്ക്കെതിരെ നടക്കുന്ന ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രവർത്തനങ്ങളെ കത്തോലിക്ക കോൺഗ്രസ് കാഞ്ഞങ്ങാട് മേഖലകമ്മിറ്റി രൂപീകരണയോഗം അപലപിച്ചു.
ചായ്യോത്ത് വിശുദ്ധ വിശുദ്ധ അൽഫോൻസ പള്ളിയിൽ നടന്ന യോഗം വികാരി ജനറാൾ മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ ഉദ്ഘാടനം ചെയ്തു. ചായ്യോത്ത് ഇടവക വികാരി ഫാ. ജോസഫ് ആനിത്താനം അധ്യക്ഷത വഹിച്ചു.
ഭാരവാഹികൾ: സജി ഏബ്രഹാം (പ്രസിഡന്റ്), സണ്ണി കാട്ടുതറ (ജനറൽ സെക്രട്ടറി), സി.എ. പീറ്റർ (ട്രഷറർ), പോൾ വട്ടുകുളം, ടോമി കോതക്കുളത്ത്, രജീന തോണിക്കൽ (വൈസ്പ്രസിഡന്റുമാർ), ടോമി കോണിക്കൽ, ശശി തോമസ് (സെക്രട്ടറിമാർ).