മില്‍മ ക്ഷീരസദനത്തിനു തറക്കല്ലിട്ടു
1585060
Wednesday, August 20, 2025 1:52 AM IST
മടിക്കൈ: മില്‍മ മലബാര്‍ മേഖലയില്‍ നടപ്പിലാക്കുന്ന ക്ഷീരസദനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മടിക്കൈ സംഘത്തിലെ ക്ഷീരകര്‍ഷകയ്ക്ക് അനുവദിച്ച വീടിന്റെ തറക്കല്ലിടല്‍ ചെയര്മാന് കെ.എസ്. മണി നിര്‍വഹിച്ചു. മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രകാശന് അധ്യക്ഷതവഹിച്ചു.
ക്ഷീരസംഘത്തില്‍ പാല് നല്കുന്ന സാമ്പത്തിക പിന്നാക്കം നില്ക്കുന്ന ക്ഷീരകര്‍ഷകര്‍ക്കായി നിര്‍മിക്കുന്ന വീടിനു ആറു ലക്ഷം രൂപയാണ് അനുവദിച്ചത്.
മില്‍മ-എല്‍ഐസിയുമായി ചേര്‍ന്നു നടപ്പിലാക്കുന്ന സ്നേഹമിത്ര ഇന്‍ഷുറന്‍സ് പദ്ധതി ധനസഹായ വിതരണം മില്‍മ ഡയറക്ടര്‍ പി.പി. നാരായണനും മില്‍മ സായന്തനം പദ്ധതി -ചികിത്സാ ധനസഹായ വിതരണം മലബാര്‍ മേഖല യൂണിയന് ഡയറക്ടര്‍ കെ.സുധാകരനും നിര്‍വഹിച്ചു.
ഡയറി മാനേജര്‍ സ്വീറ്റി വര്‍ഗീസ്, പി ആന്‍ഡ് ഐ ഹെഡ് വി. ഷാജി , മടിക്കൈ ക്ഷീരസംഘം പ്രസിഡന്റ് എ. ദിനേശന് എന്നിവര്‍ സംസാരിച്ചു.