കെപിഎസ്ടിഎ പ്രതിഷേധ സായാഹ്നം
1585459
Thursday, August 21, 2025 7:25 AM IST
കാസര്‍ഗോഡ്: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി നടപ്പിലാക്കിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പ് തികഞ്ഞ പരാജയമാണെന്ന് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍. ഡിഇഒ ഓഫീസിനു മുമ്പില്‍ കെപിഎസ്ടിഎ നടത്തിയ പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് കെ. രാധാകൃഷ്ണന് അധ്യക്ഷതവഹിച്ചു.
സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രശാന്ത് കനത്തൂര്‍, ജോമി ടി. ജോസ്, ജില്ലാ പ്രസിഡന്റ് പി.ടി. ബെന്നി, ജില്ലാ സെക്രട്ടറി കെ. ഗോപാലകൃഷ്ണന്, സ്വപ്ന ജോര്‍ജ്, പി. ജലജാക്ഷി എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി വി.വി. ശിഹാബ് സ്വാഗതവും ട്രഷറര്‍ കെ. വേണു കുമാര്‍ നന്ദിയും പറഞ്ഞു.
കാഞ്ഞങ്ങാട്: മെഡിസെപ് വിശ്വാസവഞ്ചനയ്ക്കെതിരെ കെപിഎസ്ടിഎ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിഇഒ ഓഫീസിന് മുമ്പില്‍ സായാഹ്നധര്‍ണ നടത്തി.
ഡിസിസി ജനറല്‍ സെക്രട്ടറി പി.വി. സുരേഷ് ഉദ്ഘാടനം ചെയ്തു. കെ.കെ. സജിത് അധ്യക്ഷതവഹിച്ചു.
ജി.കെ. ഗിരീഷ്, പി. ശശിധരന്, അലോഷ്യസ് ജോര്‍ജ്, എം.കെ. പ്രിയ, ടി. രാജേഷ് കുമാര്‍, സി.എം. വര്‍ഗീസ്, പി.കെ. ബിജു, കെ.ടി. റോയ്, സി.കെ. അജിത, നികേഷ് മാടായി, സുമേഷ് എന്നിവര്‍ സംസാരിച്ചു. എസ്.പി. കേശവന് സ്വാഗതവും അനൂപ്കുമാര്‍ നന്ദിയും പറഞ്ഞു.