കെഎസ്എഫ്ഇയില്‍ ശമ്പളപരിഷ്കരണം ഉടന്‍ നടപ്പിലാക്കണം
1584781
Tuesday, August 19, 2025 2:00 AM IST
കാഞ്ഞങ്ങാട്: കെഎസ്എഫ്ഇയില്‍ ശമ്പളപരിഷ്കരണം ഉടന്‍ നടപ്പിലാക്കണമെന്നും വാര്‍ഷിക വിറ്റുവരവ് ഒരു ലക്ഷം കോടിയിലെത്തി നില്ക്കുന്ന രാജ്യത്തെ ആദ്യത്തെ എംഎന്‍ബിസി ആയ കെഎസ്എഫ്ഇയില്‍ ഈ നേട്ടം കൈവരിക്കാന്‍ പ്രയത്നിച്ച ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ സമയബന്ധിതമായി നല്‍കണമെന്നും കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയന് ജില്ലാസമ്മേളനം ആവശ്യപ്പട്ടു.
ബാലാജി റീജന്‍സി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി സാബു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. എം. ശ്രീകുമാര്‍ അധ്യക്ഷതവഹിച്ചു.
ഇ. രാജന്, ഇ. ലത, കെ.വി. അഞ്ജന, എം.വി. സുധീര്‍, എം. രമ്യ, കെ.ജെ. ജോസ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: ഇ. ലത (പ്രസിഡന്റ്), കെ. രാജന് (വൈസ്പ്രസിഡന്റ്), ഇ. രാജന് (സെക്രട്ടറി), കെ. ജയനേഷ് (ജോയിന്റ് സെക്രട്ടറി), എം. ശ്രീകുമാര്‍ (ട്രഷറര്‍).