കർഷകരുടെ മുദ്രാവാക്യങ്ങൾ ഭരണകൂടം ചെവിക്കൊള്ളണം: യുഡിഎഫ്
1584774
Tuesday, August 19, 2025 2:00 AM IST
കാഞ്ഞങ്ങാട്: കർഷരുടെ മുദ്രാവാക്യങ്ങൾ ഭരണകൂടം ചെവിക്കൊള്ളണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പഴയ വന-വന്യജീവി നിയമങ്ങൾ പൊളിച്ചെഴുതി തകരുന്ന കാർഷികമേഖലയെ സംരക്ഷിക്കണമെന്നും മനുഷ്യജീവനെ മൃഗങ്ങൾക്ക് ഇരയാക്കുന്ന നയങ്ങൾ തിരുത്തണമെന്നും യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
വെള്ളരിക്കുണ്ടിൽ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹസമരത്തിന് യോഗം പിന്തുണ വാഗ്ദാനം ചെയ്തു.
ജില്ലാ ചെയർമാൻ കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ പ്രിൻസ് ജോസഫ് അധ്യക്ഷത വഹിച്ചു.
എ. ഗോവിന്ദൻ നായർ, ബഷീർ വെള്ളിക്കോത്ത്, കൂക്കൾ ബാലകൃഷ്ണൻ, വി. കമ്മാരൻ, പി.വി. സുരേഷ്, അബ്ദുൾ റഹിമാൻ, ഭാവനൻ ചോയ്യംകോട്, പി.വി. തമ്പാൻ, കെ.കെ. ബദറുദ്ദീൻ, ഉമേശന് വേളൂർ, എം.പി. ജാഫർ, സക്കറിയ വാടാന എന്നിവർ സംസാരിച്ചു.