പരപ്പയില്‍ പാലാഴി പദ്ധതിക്ക് തുടക്കമായി
1584778
Tuesday, August 19, 2025 2:00 AM IST
പരപ്പ: ക്ഷീരമേഖലയുടെ സമഗ്രവികസനത്തിനായി മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന പാലാഴി പദ്ധതിക്കു തുടക്കം കുറിച്ചു. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് എം. ലക്ഷ്മി അധ്യക്ഷതവഹിച്ചു. ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നും ലബോറട്ടറി സാമ്പിളുകള്‍ ശേഖരിക്കുന്ന കിറ്റുകള്‍ അതാതു പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍ക്ക് കൈമാറി. സാമ്പിള്‍ ശേഖരിക്കാന്‍ നിയോഗിച്ച വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് കര്‍മവും കളക്ടര്‍ നിര്‍വഹിച്ചു.
ജില്ല മൃഗസംരക്ഷണ ഓഫീസര്‍ ഡോ.പി.കെ. മനോജ്കുമാര്‍ പദ്ധതി വിശദീകരിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസഫ് മുത്തോലില്‍, ഗിരിജ മോഹനന്, പി.ശ്രീജ, ടി.കെ.നാരായണന്, പ്രസന്ന പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് ്രസിഡന്റ് കെ. ഭൂപേഷ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.എന്‍.കെ. സന്തോഷ്, വെറ്ററിനറി യൂണിവേഴ്സിറ്റിയിലെ ഡോ.ആര്.എല്‍. രതീഷ്, ബ്ലോക്ക് ഡിഇഒ കെ.ഉഷ എന്നിവർ പങ്കെടുത്തു.
നിര്‍വഹണ ഉദ്യോഗസ്ഥന് ഡോ. കാര്ത്തികേയന് സ്വാഗതവും ജോയിന്റ് ബിഡിഒ ബിജുകുമാര്‍ നന്ദിയും പറഞ്ഞു.