ത്രിവർണ ശോഭയിൽ സ്വാതന്ത്ര്യദിനാഘോഷം
1584404
Sunday, August 17, 2025 7:36 AM IST
കാസർഗോഡ്: വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡില്‍ വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു.
രാജ്യത്ത് ഭരണഘടനാ തത്വങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ മന്ത്രി പറഞ്ഞു. സോഷ്യലിസം, മതേതരത്വം, ഫെഡറലിസം, ജനാധിപത്യം എന്നിവയെല്ലാം ഇന്ന് ഭീഷണി നേരിടുകയാണ്. മാധ്യമസ്വാതന്ത്ര്യത്തിനു മേലുള്ള നിയന്ത്രണങ്ങളും വിയോജിപ്പുകളെ രാജ്യദ്രോഹമായി ചിത്രീകരിക്കുന്ന പ്രവണതയും ഒരു ജനാധിപത്യ രാജ്യത്തിന് യോജിച്ചതല്ല. മത ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ഭരണഘടനാ തത്വങ്ങള്‍ക്ക് നേരെയുള്ള കടുത്ത വെല്ലുവിളിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ജനാധിപത്യത്തിന്റെ നെടുംതൂണുകളായ നിയമവ്യവസ്ഥ, മാധ്യമങ്ങള്‍, തെരഞ്ഞെടുപ്പ് കമ്മീഷന് എന്നിവയുടെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടുന്നത് ആശങ്കാജനകമാണെന്നും മന്ത്രി പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റിന്റെ പുതിയ വ്യാപാര നയത്തെ നമ്മുടെ രാജ്യത്തെ കര്‍ഷകര്‍ പുതിയ വെല്ലുവിളിയായി കാണണം. പ്രാദേശികമായ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതൽ വിപണി കണ്ടെത്തി കാര്‍ഷിക മേഖലയെ കൂടുതല്‍ സ്വയംപര്യാപ്തമാക്കാന്‍ നമുക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.
എംഎല്‍എമാരായ എന്‍.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷറഫ്, സി.എച്ച്. കുഞ്ഞമ്പു, ഇ. ചന്ദ്രശേഖരന്, എം. രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് എന്നിവർ ചടങ്ങില്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍, ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി എന്നിവര്‍ അഭിവാദ്യം സ്വീകരിച്ചു.
പത്മശ്രീ പുരസ്കാര ജേതാവ് സത്യനാരായണ ബളേരിയെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. കാസര്‍ഗോഡ് എഎസ്പി ഡോ.എം. നന്ദഗോപന് കമാന്‍ഡറും സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ എം. സദാശിവന് സെക്കന്റ് ഇന്‍ കമാന്‍ഡറുമായി പരേഡ് നയിച്ചു. പരേഡില്‍ 15 പ്ലാറ്റൂണുകള്‍ അണിനിരന്നു. ഒന്നാമതെത്തിയ പ്ലാറ്റൂണുകള്‍ക്ക് മന്ത്രി ഉപഹാരം നല്കി.
പാലാവയൽ: സെന്റ് ജോൺസ് എൽപി സ്കൂളിൽ അസി. മാനേജർ ഫാ. ചെറിയാൻ ചെമ്പകശേരിയിൽ ദേശീയ പതാക ഉയർത്തി. ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ ഓഫീസർ സുനിൽ എബ്രഹാം സ്വാതന്ത്ര്യദിന സന്ദേശം നൽകി. പിടിഎ പ്രസിഡന്റ് വി.ജെ. റെന്നി, മുഖ്യാധ്യാപിക എം.വി. ഗീതമ്മ, മദർ പിടിഎ പ്രസിഡന്റ് ഷീബ ഷാജൻ എന്നിവർ പ്രസംഗിച്ചു.
വെള്ളരിക്കുണ്ട്: നിർമലഗിരി എൽപി സ്കൂളിൽ മാനേജർ റവ.ഡോ. ജോൺസൺ അന്ത്യാംകുളം ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു. ഷാന്റി സിറിയക് സ്വാഗതവും പി.കെ. ബിന്ദു നന്ദിയും പറഞ്ഞു.
മാലക്കല്ല്: സെന്റ് മേരീസ് എയുപി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം പഞ്ചായത്ത് അംഗം മിനി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ഡിനോ കുമ്മാനിക്കാട്ട് അധ്യക്ഷത വഹിച്ചു. ഫാ. ടിനോ ചാമക്കാലയിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. പിടിഎ പ്രസിഡന്റ് ബിനീഷ് തോമസ്, സ്കൂൾ ലീഡർ അന്ന വിനോദ്, ഗൗരി കൃഷ്ണ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു. മുഖ്യാധ്യാപകൻ എം.എ. സജി, സിസ്റ്റർ റോസ്ലെറ്റ്, നവിൻ പി. ജോസ്, പ്രിൻസ്, വിനീത് വിൽസൺ എന്നിവർ നേതൃത്വം നൽകി.
മാലോം: വള്ളിക്കടവ് സെന്റ് സാവിയോ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രിൻസിപ്പൽ സിസ്റ്റർ ടീന ദേശീയപതാക ഉയർത്തി. അടോട്ടുകയം-പുല്ലൊടി വികാരി ഫാ. ജിന്റോ സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്തു. റിട്ട. ഹവിൽദാർ സുരേഷ് മുഖ്യാതിഥിയായി. സ്കൂൾ മാനേജർ സിസ്റ്റർ സെലിൻ, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ അലോൺസ്, മദർ പിടിഎ പ്രസിഡന്റ് മെർലി എന്നിവർ നേതൃത്വം നൽകി. പിടിഎ പ്രസിഡന്റ് ഇ.കെ. ഷിനോജിന്റെ നേതൃത്വത്തിൽ സ്കൂളിൽ തയ്യാറാക്കിയ ഇന്ത്യ ഗേറ്റിന്റെ കൂറ്റൻ മാതൃകയും ശ്രദ്ധേയമായി.
ചിറ്റാരിക്കാൽ: തോമാപുരം സെന്റ് തോമസ് എൽപി സ്കൂളിൽ മുഖ്യാധ്യാപകൻ മാർട്ടിൻ ജോസഫ് പതാക ഉയർത്തി. മാനേജർ ഫാ. മാണി മേൽവട്ടം സ്വാതന്ത്ര്യദിന സന്ദേശം നൽകി. മുൻ സൈനികൻ ഫ്രാൻസിസ് കണ്ടംചിറ കുട്ടികളുമായി സംവദിച്ചു. പിടിഎ പ്രസിഡന്റ് കെ.പി. വിനോദ് കുമാർ, മദർ പിടിഎ പ്രതിനിധി ജിഷ പ്രിൻസ്, സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ ജോളി ആന്റണി എന്നിവർ പ്രസംഗിച്ചു.
ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കടുമേനിയിൽ സ്വാതന്ത്ര്യദിനാഘോഷവും ലഹരിവിമുക്ത കുടുംബസംഗമവും സംഘടിപ്പിച്ചു. കെഎസ്എസ്പിഎ സംസ്ഥാന സമിതിയംഗം ടി.കെ. എവുജിൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. മണ്ഡലം പ്രസിഡന്റ് ജോർജ് കരിമഠം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി, എം.കെ. ഗോപാലകൃഷ്ണൻ, സോജൻ കുന്നേൽ, മേഴ്സി മാണി, സിന്ധു ടോമി, തോമസ് മാത്യു, വി.ജെ. ജോസഫ് എന്നിവർ പ്രസംഗിച്ചു.
പനത്തടി: ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ രാജപുരം സെന്റ് പയസ് ടെൻത് കോളജിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. സിനോഷ് സ്കറിയാച്ചൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. പ്രിൻസിപ്പൽ ഫാ. ജോസ് കളത്തിപറമ്പിൽ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റർ ഫാ. രവിചന്ദ്ര സിഎഫ്ഐസി, പിടിഎ പ്രസിഡന്റ് ടിറ്റോ ജോസഫ്, അന്നമോൾ ടിറ്റോ, എസ്.യു. ആദിത്യൻ, ഹെഡ് ഗേൾ തെരേസ് ആന്റണി, സ്കൂൾ ലീഡർ അമൽ ബിനോയ് എന്നിവർ പ്രസംഗിച്ചു.
പരപ്പ: എടത്തോട് മദർ സവിന സ്കൂളിൽ പ്രിൻസിപ്പൽ സിസ്റ്റർ മേഴ്സി കോയിക്കര ദേശീയ പതാക ഉയർത്തി. ഫാ. ജോസഫ് കൊട്ടാരത്തിൽ മാർച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്കൂൾ മാനേജർ സിസ്റ്റർ ജോസഫിന അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് എ.വി. വിനേഷ്, സിസ്റ്റർ ഹന്ന എലിസബത്ത്, സിസ്റ്റർ സൗമ്യ, ഹെഡ് ബോയ് ജെസ്ബിൻ, ഹെഡ് ഗേൾ ലെമിസ അൽഫോൺസ്, അധ്യാപികമാരായ ദിവ്യ ബിനു, ടിന്റു വർഗീസ്, പ്രതിഭ ബിനീഷ്, ഗോപിക പ്രസാദ്, ജിജി ജോസഫ്, ജ്യോമിലി ജോർജ്. സബിത എടത്തോട്, മിനിമോൾ ചാക്കോ, ജിജി മരിയ എന്നിവർ സംസാരിച്ചു.
കടുമേനി: കടുമേനി വൈസ്മെൻസ് ക്ലബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സ്മൃതി സംഗമം സംഘടിപ്പിച്ചു. ചരിത്രാധ്യാപകൻ കെ.എൻ. മനോജ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ജിജോ പി. ജോസഫ് അധ്യക്ഷത വഹിച്ചു. ജോർജ് അലക്സ്, ഷീജ സെന്നി, സാജു ടി. വർക്കി, സെന്നി കൂരമറ്റത്തിൽ, ആൻബെൽ മേരി ഷിജു എന്നിവർ പ്രസംഗിച്ചു.
പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ പ്രഫ.സിദ്ദു പി. അല്‍ഗുര്‍ ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്കി. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ.ആര്. ജയപ്രകാശ്, സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ ഡീന്‍ പ്രഫ. രാജേന്ദ്ര പിലാങ്കട്ട, ഡീനുമാര്‍, വകുപ്പ് മേധാവികള്‍ അധ്യാപകരും മറ്റു ജീവനക്കാരും സംബന്ധിച്ചു.