മെഡിക്കൽ ക്യാമ്പ് നടത്തി
1585067
Wednesday, August 20, 2025 1:52 AM IST
ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി പഞ്ചായത്തിന്റെയും ചിറ്റാരിക്കാൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാ ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെയും ജില്ലാ ആശുപത്രിയിലെ നേത്ര വിഭാഗത്തിന്റെയും സംസ്ഥാന എയ് ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും സഹകരണത്തോടെ കടുമേനി സർക്കാരി ഉന്നതിയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ജനറൽ മെഡിസിൻ, നേത്രചികിത്സ, ജീവിതശൈലി രോഗങ്ങള്‍, ടിബി, ലൈംഗികരോഗങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് രോഗനിര്‍ണയവും ചികിത്സയും നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു.ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പ്രശാന്ത് പാറേക്കുടിയിൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗങ്ങളായ മേഴ്സി മാണി, സിന്ധു ടോമി, ക്യാമ്പ് കോ-ഓര്‍ഡിനേറ്റർ പി. കവിത, ഡോ. രവീണ രവീന്ദ്രൻ, ഡോ.എസ്. അപർണ, ഹെൽത്ത് ഇൻസ്പെക്ടർ പി.എ. സ്റ്റാൻലി, ഊര് മൂപ്പൻ പി.ആർ. അനീഷ് എന്നിവർ നേതൃത്വം നൽകി.