മുഖ്യാധ്യാപകനെ സര്‍വീസില്‍നിന്ന് പിരിച്ചുവിടണം: യൂത്ത് കോണ്‍ഗ്രസ്
1584779
Tuesday, August 19, 2025 2:00 AM IST
കുണ്ടംകുഴി: വിദ്യാര്‍ഥിയുടെ കര്‍ണപുടം അടിച്ചു തകര്‍ത്ത മുഖ്യാധ്യാപകനെ സര്‍വീസില്‍നിന്നു പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യാധ്യാപകന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
ഡിസിസി വൈസ്പ്രസിഡന്റ് ബി.പി. പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് തെറ്റു പറ്റുമ്പോള്‍ തിരുത്തേണ്ട അധ്യാപകര്‍ അതിനേക്കാള്‍ വലിയ തെറ്റു ചെയ്യുമ്പോള്‍ അത്തരം അധ്യാപകര്‍ക്കെതിരെ മാതൃകാപരമായി നടപടിയെടുക്കാന്‍ വിദ്യാഭ്യാസവകുപ്പ് തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവം നടന്നിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും ഇതുപുറത്തുവരാത്ത വരാതിരിക്കാന്‍ മുഖ്യാധ്യാപകനോടൊപ്പം പിടിഎ പ്രസിഡന്റും ഇടപെട്ട് പണം കൊടുത്തു കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചു എന്നതും അത്യന്തം ഗുരുതരമായ തെറ്റാണെന്നും അത്തരം പിടിഎ കമ്മിറ്റികള്‍ പിരിച്ചുവിടാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐ.എസ്. വസന്തന് അധ്യക്ഷത വഹിച്ചു. കെ.ആര്. കാര്ത്തികേയന്, ഉനൈസ് ബേഡകം, ഗിരികൃഷ്ണന്‍ കൂടാല, വിനോദ് കപ്പിത്താന്, അനൂപ് കല്യോട്ട്, രതീഷ് രാഘവന്, മാര്ട്ടിന് ഏബ്രഹാം, കുഞ്ഞികൃഷ്ണന് മാടക്കല്‍, സന്തോഷ് അരമന, ഉദയന്‍ കൊളത്തൂര്‍, പ്രദീപ് പള്ളക്കാട്, സുധീഷ് പണൂര് എന്നിവര്‍ സംസാരിച്ചു.