ആൻ ജോസഫൈന്റെ ബൈബിൾ ജ്ഞാനത്തിന് ആദരം
1584503
Monday, August 18, 2025 12:22 AM IST
മാലോം: ബൈബിളിലെ 73 പുസ്തകങ്ങളുടെ പേരുകൾ പഴയനിയമത്തിൽ 46 പുതിയനിയമത്തിൽ നിന്ന് 27 അതേ ക്രമത്തിൽ അതിന്റെ അധ്യായങ്ങളും ഒരു മിനിറ്റ് 27 സെക്കൻഡിനുള്ളിൽ പറഞ്ഞ് ആൻ ജോസഫൈന് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്.
മാലോം ചുവപ്പുങ്കൽ ജീസൺ -ഷിനു ദമ്പതികളുടെ മകളാണ്. വരക്കാട് ഓക്സീലിയം സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിയാണ്. മാലോം സെന്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാ. ജോസ് തൈക്കുന്നംപുറം ആൻ ജോസഫൈനെ അനുമോദിച്ചു.