സോളാർവേലിയുടെ അറ്റകുറ്റ പണികൾ ആരംഭിച്ചു
1585068
Wednesday, August 20, 2025 1:52 AM IST
പനത്തടി: കാഞ്ഞങ്ങാട് റെയ്ഞ്ചിലെ മരുതോം സെക്ഷൻ മരുതോം ബീറ്റ് ശിവഗിരി മുതൽ വെള്ളക്കാട് വരെയുള്ള രണ്ടു കിലോമീറ്റർ സോളാർ വേലിയുടെ അറ്റകുറ്റ പണികൾ ആരംഭിച്ചു.
കാഞ്ഞങ്ങാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുൽ, മരുതോം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ. ബാബു, പെരുതടി വനസംരക്ഷസമിതിയുടെ താത് കാലിക പ്രസിഡന്റ് സനൽ കുമാർ, മരുതോം സെക്ഷൻ സ്റ്റാഫ് എന്നിവരുടെ നേതൃത്വത്തിൽ ജനപങ്കാളിത്തത്തോട് കൂടിയാണ് അറ്റകുറ്റ പണികൾ ആരംഭിച്ചത്.
ഒരാഴ്ചകൊണ്ട് വേലികൾ പുനഃസ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. അതിനിടയിൽ ഈ പരിസരത്ത് ഇന്നലെ ഒന്‍പതോളം ആനകൾ ഉണ്ടായിരുന്നെന്നും ഇവർ പറഞ്ഞു.