എന്‍ഡോസള്‍ഫാന്‍ പെന്ഷന് വിതരണം ചെയ്യണം: പെയ്ഡ്
1585461
Thursday, August 21, 2025 7:25 AM IST
കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള മുടങ്ങിക്കിടക്കുന്ന പ്രതിമാസ പെന്ഷന് ഉടന്‍ വിതരണം ചെയ്യണമെന്ന് പെയ്ഡ് ജില്ലാ കണ്വന്ഷന് ആവശ്യപ്പെട്ടു.
തദ്ദേശസ്ഥാപനങ്ങള്‍ മുഖേന ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് നല്‍കിവരുന്ന സ്കോളര്‍ഷിപ്പ് തുക സംസ്ഥാന സര്ക്കാര്നിര്ദേശിച്ച പ്രകാരം പൂര്‍ണ തോതില്‍ ലഭ്യമാക്കാന്‍ നടപടി വേണമെന്ന ആവശ്യവും കണ്വന്ഷന് ഉന്നയിച്ചു.
ആശ്വാസകിരണം പദ്ധതി പ്രകാരം ഭൗതിക വെല്ലുവിളികള്‍ നേരിടുന്ന ഭിന്നശേഷിക്കാരുടെ പരിചാരകരായ അമ്മമാര്‍ക്ക് നല്‍കിവരുന്ന പ്രിതിമാസ ധനസഹായം മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്. ഇത് എത്രയും വേഗം നല്‍കണമെന്ന് കണ്വന്ഷന് ആവശ്യപ്പെട്ടു.
ആനന്ദാശ്രമം റോട്ടറി സ്പെഷല്‍ സ്കൂളില്‍ നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് കെ.എം. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി. മുഹമ്മദ് അസ്ലം അധ്യക്ഷതവഹിച്ച.
സംസ്ഥാന ജനറല്‍ സെക്രട്ടറി ബോബി ബാസ്റ്റ്യന്‍, സംസ്ഥാന സെക്രട്ടറി പി. സുബൈര്‍ നീലേശ്വരം, എല്‍എല്‍സി കണ്‍വീനര്‍ കെ.എം. വിജയകൃഷ്ണന്, സ്കൂള്‍ ഡെപ്യുട്ടി ഡയറക്ടര്‍ എന്‍. സുരേഷ്, ജീവോദയ സ്പെഷല്‍ സ്കൂള്‍ മാനേജര്‍ ലിസി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എ.ടി. ജേക്കബ് സ്വാഗതവും റോട്ടറി സ്പെഷല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ബീന സുകു നന്ദിയും പറഞ്ഞു.