കർഷക ക്ഷേമനിധി ബോർഡ് പ്രവര്‍ത്തനം ഫലപ്രദമാക്കണം: കിസാൻ സഭ
1585062
Wednesday, August 20, 2025 1:52 AM IST
രാജപുരം: കർഷക ക്ഷേമനിധി ബോർഡിന്റെ പ്രവര്‍ത്തനം ഫലപ്രദമാക്കണമെന്ന് അഖിലേന്ത്യാ കിസാന്‍സഭ വെള്ളരിക്കുണ്ട് മണ്ഡലം പ്രവർത്തക കണ്വന്ഷന് ആവശ്യപ്പെട്ടു.
കയറ്റുമതിക്ക് 50 ശതമാനം തീരുവ ഏർപ്പടുത്തിയ അമേരിക്കയുടെ നടപടി പിന്‍വലിക്കണമെന്നും കേന്ദ്ര വനം-വന്യജീവി നിയമം കർഷക പക്ഷം ചേർന്ന് ഭേദഗതി ചെയ്യണമെന്നും കണ്വന്ഷന് ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡന്റ് എ. പ്രദീപൻ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി സി.പി. ബാബു കെ.എ. കേരളീയന് അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി എം.വി. കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി ബങ്കളം പി. കുഞ്ഞികൃഷ്ണൻ വെള്ളരിക്കുണ്ട് താലൂക്കിലെ മികച്ച 13 കർഷകരെ ആദരിച്ചു. ജില്ലാ സെക്രട്ടറി കെ. കുഞ്ഞിരാമന്, കെ.പി. സഹദേവൻ, എം. കുമാരൻ, പി.ഭാർഗവി, എ. രാഘവൻ, ബി. രത്നാകരൻ നമ്പ്യാർ, ഒ.ജെ. രാജു എന്നിവർ പ്രസംഗിച്ചു.