കാട്ടുപന്നിയെ വെടിവച്ചുകൊന്നു
1585600
Friday, August 22, 2025 12:38 AM IST
മുളിയാർ: ആലൂരിലെ കർഷകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 4(1) ബി പ്രകാരം ഓണററി വൈൽഡ് ലൈഫ് വാർഡന്റെ അധികാരമുള്ള പഞ്ചായത്ത് പ്രസിഡന്റ് പി.വി. മിനിയുടെ ഉത്തരവ്പ്രകാരം പ്രത്യേക ദൗത്യസംഘം കാട്ടുപന്നിയെ വെടിവച്ച് കൊന്നു.
ഇന്നലെ പുലർച്ചെ കരക്കക്കാൽ റിയാസിന്റെ കൃഷിയിടത്തിലെത്തിയ കാട്ടുപന്നിയെയാണ് ഡപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ.വി. സത്യന്റെയും സീനിയർ ഷൂട്ടർ ബി. അബ്ദുൾ ഗഫൂറിന്റെയും നേതൃത്വത്തിലുള്ള സംഘം വെടിവച്ചത്. പൊതുപ്രവർത്തകൻ മസൂദ് ബോവിക്കാനം, അബ്ദുള്ളക്കുഞ്ഞി മഞ്ഞനടുക്കം, ആർആർടി അംഗങ്ങളായ മണികണ്ഠൻ, വിവേക് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പന്നിയുടെ ജഡം ശാസ്ത്രീയമായി സംസ്കരിച്ചു.