കായികമേഖലയില്‍ ജില്ലയ്ക്ക് പുത്തനുണര്‍വ് പകരും: മന്ത്രി അബ്ദുറഹിമാന്
1585599
Friday, August 22, 2025 12:38 AM IST
മഞ്ചേശ്വരം: കായികരംഗത്തെ അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിൽ മുന്‍കാലങ്ങളില്‍ ജില്ല നേരിട്ട അവഗണന മാറ്റാന്‍ കഴിഞ്ഞിട്ടുണ്ടെന്നും വരുംകാലങ്ങളിൽ കായികമേഖലയില്‍ ജില്ലയ്ക്ക് പുത്തനുണര്‍വ് പകരുമെന്നും കായിക മന്ത്രി വി. അബ്ദുറഹിമാന് പറഞ്ഞു. മഞ്ചേശ്വരം പഞ്ചായത്ത് മൈതാനത്ത് ഒരുകോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കളിക്കളത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. മഞ്ചേശ്വരം മണ്ഡലത്തില്‍ മാത്രം അഞ്ചുകോടി രൂപയുടെ കായിക പദ്ധതികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
എ.കെ.എം. അഷ്റഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. സ്പോര്‍ട്സ് കേരള ഫൗണ്ടേഷന് എക്സിക്യൂട്ടീവ് എൻജിനിയര്‍ എ.പി.എം. മുഹമ്മദ് അഷ്റഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഗോള്‍ഡന്‍ അബ്ദുൾ റഹിമാന്‍, മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് ജീന്‍ ലവീന മൊന്തേരോ, വൈസ് പ്രസിഡന്റ് മുഹമ്മദ് സിദ്ദിക്ക്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷംഷീന, തുളു അക്കാദമി ചെയര്മാന് കെ.ആര്. ജയാനന്ദ എന്നിവര്‍ പങ്കെടുത്തു.