ഉപ്പള റെയിൽവേ സ്റ്റേഷൻ റോഡിലെ ഷോപ്പിംഗ് കോംപ്ലക്സിൽ തീപിടിത്തം
1585890
Saturday, August 23, 2025 1:13 AM IST
ഉപ്പള: റെയിൽവേ സ്റ്റേഷൻ റോഡിലെ ബഹുനില ഷോപ്പിംഗ് കോംപ്ലക്സിൽ വൻ തീപിടിത്തം. കോംപ്ലക്സിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന മാസ്റ്റർ കമ്പ്യൂട്ടേഴ്സ് എന്ന സ്ഥാപനത്തിൽനിന്നാണ് ഇന്നലെ ഉച്ചയോടെ ആദ്യം തീയും പുകയും ഉയർന്നത്.
നിമിഷങ്ങൾക്കകം മറ്റു മുറികളിലേക്കും തീ പടർന്നു. ഇതോടെ റെയിൽവേ സ്റ്റേഷൻ റോഡിൽ ഗതാഗതം തടസപ്പെട്ടു.
ഉപ്പളയിൽ നിന്നും അഗ്നിരക്ഷാസേനയെത്തി ഏറെ നേരത്തെ പരിശ്രമത്തിനുശേഷമാണ് തീ നിയന്ത്രണാധീനമാക്കിയത്.