കാർഷിക കോളജ് ഇൻസ്ട്രക്ഷണൽ ഫാമിൽ പുതിയ വില്പനകേന്ദ്രം
1585889
Saturday, August 23, 2025 1:13 AM IST
നീലേശ്വരം: പടന്നക്കാട് കാർഷിക കോളജിലെ ഇൻസ്ട്രക്ഷണൽ ഫാമിനോടനുബന്ധിച്ച് പുതിയ വില്പനകേന്ദ്രം തുറന്ന് പ്രവർത്തമാരംഭിച്ചു. നീലേശ്വരം നഗരസഭാധ്യക്ഷ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു.
കോളജ് ഡീൻ ഡോ.ടി. സജിതറാണി, ഡോ.പി.കെ. മിനി, ഫാം മാനേജർ എം. രേഖ, ഫാം ഇൻ ചാർജ് ഡോ.എൻ.കെ. ബിനിത, കെ.പി. ശിവജി എന്നിവർ സംബന്ധിച്ചു.
വിവിധ ഇനം പച്ചക്കറി തൈകൾ, സങ്കരയിനം തെങ്ങിൻ തൈകൾ, കമുകിൻ തൈകൾ, ഒട്ടുമാവുകൾ, ടിഷ്യൂകൾച്ചർ വാഴ തൈകൾ, വിത്ത് പായ്ക്കറ്റുകൾ, അലങ്കാര ചെടികൾ എന്നിവയും തെങ്ങിൽ നിന്നുള്ള മൂല്യവർധിത ഉത്പനങ്ങളായ നീര, കേര ചക്കര, കേര സിപ്പ് അപ്, നീര ചക്കര, സ്വീറ്റ് ബോൾ എന്നിവയും ട്രൈക്കോഡർമ, സ്യൂഡോമോണസ്, ബ്യുവെറിയ, വേർട്ടിസിലിയം, മെറ്റാറിസിയം, വളച്ചോക്ക്, മൈക്രോസോൾ എന്നിങ്ങനെയുള്ള ജൈവ പോഷകങ്ങളും വില്പനകേന്ദ്രത്തിൽ ലഭ്യമാണ്.
കൂൺ, കൂൺ വിത്ത്, അയർ എന്നിവയും ആവശ്യാനുസരണം ലഭ്യമാക്കും. ഫോൺ: 0467 2281966, 9188612699.