തേജസ്വിനി പുഴയില്‍ ഒരുലക്ഷം കരിമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
1585891
Saturday, August 23, 2025 1:13 AM IST
ചെറുവത്തൂർ: പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിനായി ജില്ലാ പഞ്ചായത്തും ഫിഷറീസ് വകുപ്പും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി അച്ചാംതുരുത്തി കോട്ടപ്പുറം പാലത്തിന് സമീപം തേജസ്വിനി പുഴയില്‍ ഒരുലക്ഷം കരിമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം സി.ജെ. സജിത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ടി.വി. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അരുണേന്ദു രാമകൃഷ്ന്, ഫിഷറീസ് ഓഫീസര്‍ എം. ഷിബിന എന്നിവർ നേതൃത്വം നൽകി.
പുഴയിലെ മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിലൂടെ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴിലും വരുമാനവും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.