തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭവന സന്ദർശനങ്ങൾ നടത്താൻ കോൺഗ്രസ്
1585601
Friday, August 22, 2025 12:38 AM IST
കാസർഗോഡ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഭവന സന്ദർശനങ്ങൾ നടത്തി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള ലഘുലേഖകൾ വിതരണം ചെയ്യാനും ധനസമാഹരണ പ്രവർത്തനങ്ങൾ വിജയിപ്പിക്കാനും ഡിസിസി നേതൃയോഗം തീരുമാനിച്ചു.
ഈ മാസം 29 മുതൽ സെപ്റ്റംബർ രണ്ടു വരെയുള്ള തീയതികളിലാണ് ഗൃഹസന്ദർശന ജനസമ്പർക്ക പരിപാടി നടത്തുന്നത്. ജില്ലയിലെ മുഴുവൻ നേതാക്കളും അവരവരുടെ വാർഡുകളിൽ ഭവനസന്ദർശന പരിപാടിക്ക് നേതൃത്വം നൽകും.
ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ചേർന്ന നേതൃയോഗം കെപിസിസി വർക്കിംഗ് പ്രസിഡന്റ് എ.പി. അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു.
യുഡിഎഫ് ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ, നേതാക്കളായ ഹക്കീം കുന്നിൽ, കെ. നീലകണ്ഠൻ, എം. അസിനാർ, രമേശൻ കരുവാച്ചേരി, എം.സി. പ്രഭാകരൻ, മീനാക്ഷി ബാലകൃഷ്ണൻ, സാജിദ് മവ്വൽ, ജയിംസ് പന്തമാക്കൽ, ബി.പി. പ്രദീപ്കുമാർ, മാമുനി വിജയന്, ടോമി പ്ലാച്ചേരി, സി.വി. ജയിംസ്, കെ.വി. സുധാകരൻ, കെ.പി. പ്രകാശൻ, ഹരീഷ് പി. നായർ, പി.വി. സുരേഷ്, വി.ആർ. വിദ്യാസാഗർ, എം. കുഞ്ഞമ്പു നമ്പ്യാർ, സോമശേഖര ഷേണി, സുന്ദര ആരിക്കാടി, ധന്യ സുരേഷ്, ഗീത കൃഷ്ണൻ, കെ.വി. വിജയൻ, മടിയൻ ഉണ്ണിക്കൃഷ്ണൻ, ഉമേശൻ വേളൂർ, മധുസൂദനൻ ബാലൂർ, കെ.വി. ഭക്തവത്സലൻ, ടി. ഗോപിനാഥൻ നായർ, വി. ഗോപകുമാർ, എം. രാജീവൻ നമ്പ്യാർ, ഡി.എം.കെ. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.