വലിയപറമ്പിൽ മഴയഴക് ക്യാമ്പ് നടത്തി
1586258
Sunday, August 24, 2025 7:01 AM IST
വലിയപറമ്പ്: ചിത്രകലാധ്യാപകരുടെയും ചിത്രകാരൻമാരുടെയും കൂട്ടായ്മയായ ജലമർമരത്തിന്റെ 18-ാ മത് മഴയഴക് ക്യാമ്പ് വലിയപറമ്പ് ലേക്ക് വ്യൂ ഹോംസ്റ്റേയിൽ നടന്നു. ഫോക്ലാന്റ് ഇന്റർനാഷണൽ കൾച്ചറൽ സെന്റർ സെക്രട്ടറി ഡോ.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. മഴയഴക് ഡയറക്ടർ പ്രിയ തളിപ്പറമ്പ് അധ്യക്ഷത വഹിച്ചു.
യുപിയിൽ നിന്നുള്ള ഡിസൈനർ വിജയ് പ്രതാപ് ജലത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ദൃശ്യകലാ സൗന്ദര്യത്തെക്കുറിച്ചും ക്ലാസെടുത്തു. ക്യാമ്പ് ഡയറക്ടർ പ്രഭകുമാർ ഒഞ്ചിയം, കോ-ഓർഡിനേറ്റർ ഗുരു ആലക്കോട്, നിഷ ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു.