കെപിഎസ്ടിഎ പരിവർത്തന സന്ദേശയാത്രയ്ക്ക് സ്വാഗതസംഘം രൂപീകരിച്ചു
1586262
Sunday, August 24, 2025 7:01 AM IST
കാസർഗോഡ്: സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ കെപിഎസ്ടിഎയുടെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യസ പരിവർത്തന സന്ദേശവുമായി സെപ്റ്റംബർ 15 ന് കാസർഗോഡ് നിന്നാരംഭിക്കുന്ന സംസ്ഥാനതല വാഹന പ്രചാരണ ജാഥയുടെ സ്വാഗതസംഘം രൂപീകരണ യോഗം ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു.
കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി കെ. നീലകണ്ഠൻ മുഖ്യഭാഷണം നടത്തി.
ഡിസിസി ജനറൽ സെക്രട്ടറി എം.സി. പ്രഭാകരൻ, കെപിഎസ്ടിഎ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ജി.കെ. ഗിരീഷ്, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി. ശശിധരൻ, പ്രശാന്ത് കാനത്തൂർ, അലോഷ്യസ് ജോർജ്, ജോമി ടി. ജോസ്, ഡിസിസി സെക്രട്ടറി എം. കുഞ്ഞമ്പു നമ്പ്യാർ, കെഎസ്യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ, സെറ്റോ ചെയർമാൻ ലോകേഷ് ആചാർ, എ.കെ. ശശിധരൻ, എ.ടി. ശശിധരൻ, കുഞ്ഞിക്കണ്ണൻ കരിച്ചേരി, എം.കെ. പ്രിയ, പി. ജലജാക്ഷി, വി.കെ. പ്രഭാവതി, ജില്ലാ പ്രസിഡന്റ് പി.ടി. ബെന്നി, സെക്രട്ടറി കെ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: രാജ് മോഹൻ ഉണ്ണിത്താൻ എംപി (മുഖ്യ രക്ഷാധികാരി), പി.കെ. ഫൈസൽ (സ്വാഗതസംഘം ചെയർമാൻ), പി.ടി. ബെന്നി (വർക്കിംഗ് ചെയർമാൻ), കെ. ഗോപാലകൃഷ്ണൻ (ജനറൽ കൺവീനർ).