ആറുവർഷത്തിനിടെ നൽകിയത് 3.63 കോടി രൂപയുടെ നഷ്ടപരിഹാരം
1586254
Sunday, August 24, 2025 7:01 AM IST
കാസർഗോഡ്: കഴിഞ്ഞ ആറുവർഷത്തിനിടെ ജില്ലയിൽ വിവിധ പ്രകൃതിക്ഷോഭങ്ങളില്‍ കൃഷി നാശം സംഭവിച്ച കർഷകർക്ക് നൽകിയത് 3.63 കോടി രൂപയുടെ നഷ്ടപരിഹാരം.
2019 ഏപ്രില്‍ മുതല്‍ ഈ വർഷം ഏപ്രില്‍ വരെയുള്ള കാലയളവില്‍ എയിംസ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷിച്ച 13,994 കര്‍ഷകര്‍ക്കായി 3,63,77,469 രൂപയുടെ നഷ്ടപരിഹാരം വിതരണം ചെയ്തതായി കൃഷിവകുപ്പ് അറിയിച്ചു.