കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​സാ​പ് കേ​ര​ള​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന നൈ​പു​ണ്യ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്, ജി​എ​സ്ടി യൂ​സിം​ഗ് ടാ​ലി, ഇ​ല​ക്ട്രി​ക് വെ​ഹി​ക്കി​ൾ സ​ർ​വീ​സ് ടെ​ക്നീ​ഷ്യ​ൻ, പ​വ​ർ ഇ​ല​ക്ട്രോ​ണി​ക്സ് സ​ർ​വീ​സ് ടെ​ക്നീ​ഷ്യ​ൻ എ​ന്നി​വ​യാ​ണ് കോ​ഴ്‌​സു​ക​ൾ. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ​രി​ധി​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.

പ്ല​സ്ടു യോ​ഗ്യ​ത​യും അ​ക്കൗ​ണ്ടിം​ഗ് മേ​ഖ​ല​യെ കു​റി​ച്ച് പ്രാ​ഥ​മി​ക ധാ​ര​ണ​യു​മു​ള്ള വ​നി​ത​ക​ൾ​ക്ക് ജി​എ​സ്ടി യൂ​സിം​ഗ് ടാ​ലി കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. 100 വ​നി​ത​ക​ൾ​ക്കാ​ണ് പ്ര​വേ​ശ​നം ന​ൽ​കു​ക. ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് കോ​ഴ്സി​ലേ​ക്ക് പ്ല​സ്ടു​വും അ​ടി​സ്ഥാ​ന കം​പ്യു​ട്ട​ർ പ​രി​ജ്ഞാ​ന​വും ഉ​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ഈ ​കോ​ഴ്സി​ൽ പൊ​തു​വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി 40 സീ​റ്റു​ക​ൾ മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്. ര​ണ്ട് കോ​ഴ്സു​ക​ളും വി​ദ്യാ​ന​ഗ​റി​ലു​ള്ള അ​സാ​പ് ക​മ്യൂ​ണി​റ്റി സ്‌​കി​ൽ പാ​ർ​ക്കി​ലാ​ണ് ന​ട​ത്തു​ക.

ഇ​ല​ക്ട്രി​ക് വെ​ഹി​ക്കി​ൾ സ​ർ​വീ​സ് ടെ​ക്നീ​ഷ്യ​ൻ, പ​വ​ർ ഇ​ല​ക്ട്രോ​ണി​ക്സ് സ​ർ​വീ​സ് ടെ​ക്നീ​ഷ്യ​ൻ എ​ന്നീ കോ​ഴ്‌​സു​ക​ളി​ൽ പ്ല​സ്ടു യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ഈ ​കോ​ഴ്സു​ക​ളി​ൽ 30 വീ​തം സീ​റ്റു​ക​ൾ പൊ​തു​വി​ഭാ​ഗ​ത്തി​നാ​ണ്. അ​സാ​പി​ന്‍റെ മ​ല​പ്പു​റം ജി​ല്ല​യി​ലെ ത​വ​നൂ​ർ ക​മ്യൂ​ണി​റ്റി സ്കി​ൽ പാ​ർ​ക്കി​ലും തൃ​ശൂ​ർ ജി​ല്ല​യി​ലെ കു​ന്നം​കു​ളം സ്‌​കി​ൽ പാ​ർ​ക്കി​ലു​മാ​യി​രി​ക്കും പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം.

കോ​ഴ്‌​സി​നൊ​പ്പം ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ഇ​ന്‍റ​ർ​വ്യൂ​ക​ൾ​ക്ക് സ​ജ്ജ​മാ​ക്കു​ന്ന പ്ലേ​സ്മെ​ന്‍റ് റെ​ഡി​ന​സ് പ്രോ​ഗ്രാ​മി​ലും പ​രി​ശീ​നം ന​ൽ​കും. കോ​ഴ്സു​ക​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് 100 ശ​ത​മാ​നം പ്ലേ​സ്മെ​ന്‍റ് നേ​ടു​ന്ന​തി​നു​ള്ള സ​ഹാ​യ​വും ന​ൽ​കും. അ​പേ​ക്ഷ​ക​ൾ https://bit.ly/asap-gst എ​ന്ന ലി​ങ്ക് വ​ഴി സ​മ​ർ​പ്പി​ക്കാം. ഫോ​ൺ: +91 85938 92913, 9495999780.