കൊടുമൺ: ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവേ പിക്കപ് വാൻ ഇടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. ചന്ദനപ്പള്ളി തേരകത്ത് ഫീൽഡ് വ്യൂ ബംഗ്ലാവിൽ മാത്യു കോശി(64)യാണ് മരിച്ചത്.
ജനുവരി12ന് വൈകുന്നേരം കൊട്ടാരക്കര മൈലത്തായിരുന്നു അപകടം. മാതൃസഹോദരന്റെ സംസ്കാര ശുശ്രൂഷകൾ കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങവേയാണ് അപകടം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കോന്നി മെഡിക്കൽ കോളജിലും ചികിത്സയിലായിരുന്നു. സംസ്കാരം നാളെ ഒന്നിനു ഭവനത്തിലെ ശ്രുശ്രൂഷയ്ക്കുശേഷം കൈപ്പട്ടൂർ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: സാലമ്മ മാത്യു (റിട്ട. അധ്യാപിക കാതോലിക്കേറ്റ് എച്ച്എസ്എസ്, പത്തനംതിട്ട). മക്കൾ: പ്രിൻസി, എയ്ഞ്ചൽ. മരുമകൻ: സിജു ടി. രാജു.