ശാന്തിഭവനിൽ വാർഷികാഘോഷം
1263670
Tuesday, January 31, 2023 10:29 PM IST
അമ്പലപ്പുഴ: പുന്നപ്ര ശാന്തിഭവനിൽ 27-ാമത് വാർഷികാഘോഷം സംഘടിപ്പിച്ചു. ജലന്ധർ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ ഉദ്ഘാടനം ചെയ്തു. ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ അധ്യക്ഷനായി. പി.സി. ജോർജ് മുഖ്യപ്രഭാഷണം നടത്തി. ആലപ്പുഴ രൂപത വികാരി ജനറാൾ ഫാ. ജോയി പുത്തൻവീട്ടിൽ, ഫാ. മാത്യു മുല്ലശേരി, കുര്യൻ ജെ. മാലൂർ, പുന്നപ്ര അപ്പച്ചൻ, പുന്നപ്ര മധു, ഗ്രിഗറി കുറ്റിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് ആര്യാട് വിഎച്ച്എസ്, ജ്യോതിനികേതൻ, നീർക്കുന്നം എസ്ഡിവി ഗവ. യുപി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടന്നു. വൈകുന്നേരം നടന്ന സാംസ്കാരിക സമ്മേളനം സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. ഫാ. തോബിയാസ് തെക്കേപാലയ്ക്കൽ, എസ്. കിഷോർ കുമാർ, ഫിലിപ്പോസ് തത്തംപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.
രജതജൂബിലിയാഘോഷങ്ങൾക്കു
തുടക്കം
മങ്കൊമ്പ്: ചമ്പക്കുളം സെന്റ് മേരീസ് സ്കൂൾ ഹയർ സെക്കൻഡറി സ്കൂളിൽ ഒരുവർഷം നീളുന്ന രജതജൂബിലിയാഘോഷങ്ങൾക്കു തുടക്കമായി. ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. ബസിലിക്ക റെക്ടർ ഫാ. ഗ്രിഗറി ഓണംകുളം അധ്യക്ഷത വഹിച്ചു. ജോസഫ് കെ. നെല്ലുവേലി, പഞ്ചായത്തംഗം സോഫിയാമ്മ മാത്യു, പ്രിൻസിപ്പൽ സിബിച്ചൻ ജോർജ്, ഹെഡ്മാസ്റ്റർ പ്രകാശ് ജെ. തോമസ് എന്നിവർ പ്രസംഗിച്ചു.