ഹരിത സന്ദേശ സൈക്കിൾ റാലി
1601768
Wednesday, October 22, 2025 5:47 AM IST
ഹരിപ്പാട്: നഗരസഭ കേരള ഖരമാലിന്യ പരിപാലന പദ്ധതിയിൽ മാലിന്യമുക്ത നഗരം എന്ന സന്ദേശവുമായി സൈക്കിൾ റാലി സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ കെ.കെ. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
നഗരസഭ ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച റാലി പതിമുഖം ജംഗ്ഷൻ, വാത്തുകുളങ്ങര, വെള്ളാന ജംഗ്ഷൻ എന്നിവ വഴി സഞ്ചരിച്ചു നഗരസഭ ഓഫീസിൽ തിരിച്ചെത്തി സമാപിച്ചു. ഹരിപ്പാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി, എൻഎസ്എസ്, എൻസി സി കേഡറ്റുകളായ 110 കുട്ടികൾ ഉൾപ്പെടെ 150ൽപരം ആളുകൾ പങ്കെടുത്തു.
സ്ഥിരം സമിതി അധ്യക്ഷന്മാരായ എസ്. നാഗദാസ്, മിനി സാറമ്മ, എസ്. കൃഷ്ണകുമാർ, നിർമലകുമാരി, ഹെൽത്ത് ഇൻസ്പെക്ടർ ഷാജഹാൻ, ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ റഫീഖ് എന്നിവർ പങ്കെടുത്തു.